സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മൊഗ്രാലില്‍ വര്‍ണ്ണാഭമായ തുടക്കം

മൊഗ്രാല്‍: സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ ഷിപ്പിന് മൊഗ്രാലില്‍ തുടക്കായി. സംഘാടക സമിതി രക്ഷാധികാരി പി എം മുനീര്‍ ഹാജി പതാക ഉയര്‍ത്തി. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. ജമീല സിദ്ദിഖ്, സുബണ്ണ ആല്‍വ, നാസര്‍ മൊഗ്രാല്‍ മുജീബ് കമ്പാര്‍, മൂസ ഷെരീഫ്, സ്മിത കെ.ടി, പാര്‍വതി നായര്‍, എം അബ്ബാസ്, രവി പൂജാരി, സി എ. സുബൈര്‍, സുജിത്ത് റായ്, അഹമദ് അലി, താജുദ്ദീന്‍ ധന്യ, റിയാസ് മൊഗ്രാല്‍,അച്ചുതന്‍ മാഷ്,സജീവന്‍ വെങ്ങാട്ട്, കൃഷ്ണന്‍പത്തനത്ത്, ഷെരീഫ് മാടാപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഹമീദ് സ്പിക് അധ്യക്ഷത വഹിച്ചു. എം രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ആദ്യ മത്സരത്തില്‍ കോട്ടയത്തെ പരാജയപ്പെടുത്തി മലപ്പുറം 6 ഗോളിന് വിജയിച്ചു.

