KSDLIVENEWS

Real news for everyone

മെസിയെ കണ്ട് സെല്‍ഫി എടുക്കണം: അര്‍ജന്റീനയുടെ മത്സരം നേരിട്ട് കാണാന്‍ കുട്ടി ആരാധകന്‍ നിബ്രാസ് ഖത്തറില്‍ എത്തി

SHARE THIS ON

അര്‍ജന്റീനയുടെ മത്സരം നേരിട്ട് കാണാന്‍ കുട്ടി ആരാധകന്‍ നിബ്രാസ് ഖത്തറില്‍ എത്തി. സമൂഹമാധ്യമങ്ങളില്‍ വൈറലായ കുട്ടി ആരാധകന്‍ നിബ്രാസും ഇന്നത്തെ അര്‍ജന്റീനയുടെ മത്സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടാകും. ട്വന്റിഫോര്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിനെ ഖത്തറില്‍ എത്തിച്ചത്.(argentina fan nibras reached qatar world cup 2022)

‘കളി ഇന്ന് നേരിട്ട് കാണുന്നതിന്റെ സന്തോഷമുണ്ട്. ലയണല്‍ മെസിയെ നേരിട്ട് കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഗ്രൗണ്ടിന്റെ വളരെ അടുത്താണ് മത്സരം കാണാനുള്ള ടിക്കറ്റ് ലഭിച്ചത്. മെസിയെ നേരിട്ട് കണ്ട് ഫോട്ടോ എടുക്കാന്‍ ആവും എന്ന പ്രതീക്ഷയുണ്ട്.


ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീന വിജയിക്കും. മെസി തുടര്‍ച്ചയായ മൂന്ന് ഗെയിമിലാണ് ഗോള്‍ അടിക്കുന്നത്. ഇന്നും തുടരും. ബ്രസീല്‍ അര്‍ജന്റീന ഫൈനല്‍ വന്നാല്‍ ബ്രസീല്‍ ജയിക്കില്ല.’- നിബ്രാസ് ട്വന്റിഫോറിനോട് പറഞ്ഞു

ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 8.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. അജന്റീന നെതര്‍ലന്‍ഡ്സ് മത്സരം രാത്രി 12.30 ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!