KSDLIVENEWS

Real news for everyone

കോക്പിറ്റില്‍ കയറാന്‍ ശ്രമം; നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

SHARE THIS ON

ദുബൈ | നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബൈ വിമാനത്താവളത്തിലാണ് സംഭവം. നടന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ നപടി.

ദുബൈയില്‍ സിനിമാ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങവെയാണ് സംഭവം. വിമാനത്തില്‍ അസ്വാഭാവിക രീതിയില്‍ പെരുമാറിയ നടന്‍ കോക്പിറ്റിലേക്ക് കയറാന്‍ ശ്രമം നടത്തിയപ്പോഴാണ് എയര്‍ലൈന്‍ അധികൃതര്‍ പിടിച്ച്‌ പുറത്താക്കിയത്. ഷൈന്‍ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെന്നാണ് വിവരം. നിലവില്‍ ദുബൈ വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ഉള്ളത്. ഷൈനിനെ വൈദ്യപരിശോധനക്ക് വിധേയനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമോഷന്‍ ഇവന്റില്‍ പങ്കെടുക്കാനായാണ് ഷൈന്‍ ടോം ചാക്കോ ദുബൈയില്‍ എത്തിയത്. 2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ വച്ച്‌ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്ന ഷൈന്‍ അടുത്തിടെയാണ് വീണ്ടും സജീവമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!