ക്രിസ്മസ് സമ്മാനം കൊള്ളനിരക്ക്: വിമാനത്തിലും തീവണ്ടിയിലും ബസിലും തിരക്കോടുതിരക്ക്

കണ്ണൂര്‍: ക്രിസ്മസ്-പുതുവത്സരാവധിക്ക് നാടുപിടിക്കാന്‍ നോക്കുന്നവരെ ഞെക്കിപ്പിഴിഞ്ഞ് യാത്രാകന്പനികള്‍. മണ്ണിലും വിണ്ണിലും ടിക്കറ്റ് നിരക്കിന്റെ പേരില്‍ നടക്കുന്നത് വന്‍കൊള്ള. നിരക്ക് വര്‍ധനയില്‍ ഇടപെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ വിമാനത്തില്‍ അഞ്ചിരട്ടിവരെ നിരക്കുകൂടി.
നേരിട്ടുള്ള വിമാനങ്ങളിലെ ടിക്കറ്റുകളാകട്ടെ മുഴുവന്‍ വിറ്റുതീര്‍ന്നു. ഇനി കണക്ഷന് വിമാനങ്ങളിലേ കേരളത്തിലേക്ക് ടിക്കറ്റുള്ളൂ. നേരിട്ടുള്ള വിമാനങ്ങള്‍ പരമാവധി മൂന്നു മണിക്കൂറുകൊണ്ട് കേരളത്തിലെത്തുന്പോള്‍ കണക്ഷന് വിമാനങ്ങളില്‍ ഏഴുമുതല്‍ 15 മണിക്കൂര്‍വരെയെടുക്കും.
തീവണ്ടികളിലെല്ലാം ഫ്ലക്സി നിരക്കാണ്. മിക്ക വണ്ടികളിലും കാത്തിരിപ്പുപട്ടിക 200 കടന്നു. തിരക്കു കൂടുംതോറും ടിക്കറ്റ് നിരക്ക് കൂടുന്ന പ്രീമിയം തത്കാല്‍ സംവിധാനമാണ് യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കുന്നത്. അവധിക്കാല സീസണിലാണ് തത്കാല്‍ ക്വാട്ടയിലെ പകുതിസീറ്റുകള്‍ പ്രീമിയം ക്വാട്ടയിലേക്ക് റെയില്‍വേ മാറ്റുന്നത്. ഒരു ബര്‍ത്തിന് മൂന്നിരട്ടി നല്‍കണം.

