പാര്‍ലമെന്റില്‍ മാസ്‌ക് ധരിച്ച് പ്രധാനമന്ത്രി അടക്കമുള്ളവർ

ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന പുതിയ കോവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിനുള്ളില്‍ മാസ്‌ക് ധരിച്ച് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍. രോഗവ്യാപനം കണക്കിലെടുത്ത് മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ രാജ്യത്ത് വീണ്ടും കര്‍ശനമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വ്യാഴാഴ്ച പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ക്കായി ഭൂരിഭാഗം എം.പിമാരും മാസ്‌ക് ധരിച്ചെത്തിയത്. സഭാ നടപടികള്‍ക്ക് മുമ്പായി എല്ലാ എംപിമാരും മാസ്‌ക് ധരിക്കണമെന്ന് ലോക്‌സഭാ എംപി ഓം ബിര്‍ല നിര്‍ദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരെല്ലാം സഭയില്‍ മാസ്‌ക് ധരിച്ചാണ് ഇരുന്നത്. രാജ്യസഭയിലും ഭൂരിഭാഗം അംഗങ്ങളും മാസ്‌ക് ധരിച്ചാണ് സഭാനടപടികളില്‍ പങ്കെടുത്തത്. സഭയിലെത്തിയ സന്ദര്‍ശകരും സുരക്ഷാ ജീവനക്കാരും മാസ്‌ക് ധരിച്ചിരുന്നു. കോവിഡ് ആശങ്കകള്‍ക്കിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വൈകിട്ട് ചേരുന്ന ഉന്നതതല യോഗത്തില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമെന്നാണ് വിവരം. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ വരാനിരിക്കെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാക്കളുടെ സ്വത്ത് സമ്പാദനം പരിശോധിക്കും, ജനവിരുദ്ധമായ ഒന്നും പാർട്ടി സ്വീകരിക്കില്ല- എംവി ഗോവിന്ദൻ See More കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. വിദേശത്തുനിന്ന് രാജ്യത്തെത്തുന്നവര്‍ക്ക് ബുധനാഴ്ച മുതല്‍ കോവിഡ് പരിശോധന ആരംഭിച്ചിരുന്നു. അതിനിടെ വിദേശ യാത്ര ഒഴിവാക്കണമെന്നും കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നിര്‍ദേശിച്ചിട്ടുണ്ട്.”

