KSDLIVENEWS

Real news for everyone

അയോധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യും -അമിത് ഷാ

SHARE THIS ON

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. 2024ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ തുറുപ്പു ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രം. ക്ഷേത്രം ഉദ്ഘാടനം ഒരു നാഴികക്കല്ലായാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

”രാമക്ഷേത്ര നിര്‍മാണത്തിന് തടസ്സം നിന്ന് കോണ്‍ഗ്രസ് കോടതികള്‍ കയറിയിറങ്ങി. സുപ്രീംകോടതി വിധിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം നിര്‍മിക്കാന്‍ ശിലയിടുകയായിരുന്നു”-അമിത് ഷാ പറഞ്ഞു.

2019 നവംബറില്‍ സുപ്രീംകോടതി വിധിയിലൂടെയാണ് അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് ലഭിച്ചത്. ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്നും പകരം പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍തന്നെ നല്‍കണമെന്നുമായിരുന്നു വിധി. തുടര്‍ന്ന് ഇവിടെ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ക്ഷേത്രത്തില്‍ പൂജിച്ചിരുന്ന രാം ലല്ല വിഗ്രഹം മാര്‍ച്ചില്‍ ആചാരാഘോഷങ്ങളോടെ പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചു. മേയില്‍ പ്രദേശം നികത്തി വെടിപ്പാക്കുന്ന പ്രവൃത്തി ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!