KSDLIVENEWS

Real news for everyone

മൃഗ ചികിത്സാ സംവിധാനങ്ങൾ വീട്ടുപടിക്കൽ ; ജില്ലയിൽ ഇനി സ‍‍ഞ്ചരിക്കുന്ന വെറ്റിനറി കേന്ദ്രം

SHARE THIS ON

കാസർകോട്∙ മൃഗ ചികിത്സാ സംവിധാനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുക എന്ന ലക്ഷ്യം ജില്ലയിലേക്കും. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പിലാക്കുന്ന ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് അനിമൽ ഡിസീസ് കൺട്രോൾ എന്ന പദ്ധതിയുടെ കീഴിൽ ആദ്യഘട്ടമായി ജില്ലയിൽ 2 ബ്ലോക്കുകളിൽ കർഷകർക്ക് സേവനം ലഭ്യമാക്കുന്നതിനായി മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കുന്നത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിലൂടെയാണ് സേവനങ്ങൾ ഏകോപിപ്പിക്കുന്നത്. കർഷകർക്ക് 1962 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ഈ കോൾ സെന്ററുമായി ബന്ധപ്പെടാം. കർഷകർക്ക് സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതിനും ഇതേ നമ്പറിൽ ബന്ധപ്പെടാം. അത്യാവശ്യ സേവനത്തിന് പൂർണസജ്ജമായ മൊബൈൽ യൂണിറ്റുകൾ വീട്ടുപടിക്കലെത്തി സേവനങ്ങൾ നൽകും.


സംസ്ഥാനത്ത് ആകെ 29 ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കരാറടിസ്ഥാനത്തിൽ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരവെറ്റ്, ഒരു ഡ്രൈവർ കം അറ്റൻഡന്റ് എന്നിവരെ അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, മരുന്ന്, ഇന്ധനം തുടങ്ങിയ ചെലവുകൾ 60:40 അനുപാതത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കും.

നിശ്ചിത തുക നൽകണം

തുടക്കത്തിൽ കർഷകർ നിശ്ചിത തുക നൽകണം. കന്നുകാലികൾക്ക് 450 രൂപയും നായ, പൂച്ച തുടങ്ങിയ ഓമന മൃഗങ്ങൾക്ക് 950 രൂപയുമാണ് നൽകേണ്ടത്. പിന്നീട് ആ തുക തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് തിരിച്ചു ലഭിക്കുന്ന രീതിയിൽ പദ്ധതികൾ നടപ്പിലാക്കുന്നതോടെ ഫലത്തിൽ സൗജന്യ സേവനം ലഭ്യമാക്കുക എന്നതാണ് വിഭാവനം ചെയ്യുന്നത്.

മൃഗസംരക്ഷണ ഓഫിസർ ഡോ.ബി.സുരേഷ്, ഡപ്യൂട്ടി ഡയറക്ടർ ഡോ.ജി.എം.സുനിൽ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ജി.ജയപ്രകാശ്, പിആർഒ ഡോ.എ.മുരളീധരൻ, ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഡോ.എസ്.മഞ്ജു, കാഞ്ഞങ്ങാട് ബ്ലോക്ക് ചാർജ് ഓഫിസർ ഡോ.കെ.വസന്തകുമാർ എന്നിവർ നേതൃത്വം നൽകും.

സേവനം ലഭിക്കുന്ന പഞ്ചായത്തുകൾ

കാഞ്ഞങ്ങാട്, കാസർകോട് ബ്ലോക്കുകളിലാണ് ഇപ്പോൾ സേവനം ലഭ്യമാവുക. കാഞ്ഞങ്ങാട്, കാസർകോട് നഗരസഭകൾ, ഉദുമ, പെരിയ, പള്ളിക്കര, അജാനൂർ, മടിക്കൈ, ചെമ്മനാട്, ബദിയടുക്ക, ചെങ്കള, മധൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലുമാണ് പദ്ധതിയുടെ സേവനം ലഭ്യമാക്കും.

ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെയാണ് ഇതിന്റെ സേവനം ലഭ്യമാവുക. ടോൾ ഫ്രീ സേവനം ജില്ലയിൽ നിലവിൽ ആരംഭിച്ചിട്ടുണ്ട്. മൊബൈൽ യൂണിറ്റ് ജില്ലാതല ഉദ്ഘാടനം അടുത്തയാഴ്ചയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!