KSDLIVENEWS

Real news for everyone

‘മുജാഹിദ് സമ്മേളനം ഫാസിസ്റ്റ് സംഘടനകള്‍ക്ക് വേദിയൊരുക്കി ‘: സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി

SHARE THIS ON

കോഴിക്കോട്: സമസ്ത ആദര്‍ശ സമ്മേളനത്തില്‍ കേരള നദ്‍വത്തുല്‍ മുജാഹിദീനെ രൂക്ഷമായി വിമര്‍ശിച്ച്‌ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഫാസിസ്റ്റ് സംഘടനകള്‍ക്ക് വേദിയൊരുക്കുകയാണ് മുജാഹിദ് സമ്മേളനം ചെയ്തത്. ബാബരി മസ്ജിദ് പോലുള്ള വിഷയങ്ങളില്‍ സമുദായത്തെ ഒറ്റു കൊടുത്തവരാണ് മുജാഹിദ് പ്രസ്ഥാനം. ബാബരി മസ്ജിദ് കേസിലെ വിധി മുസ്‍ലിം സമുദായത്തിന് നേരെയുള്ള കടന്നാക്രമണം ആയിരുന്നു. പക്ഷേ ആ വിധിയെ സംബന്ധിച്ചിടത്തോളം ആള്‍ ഇന്ത്യാ അഹ്‍ലേ ഹദീസിന്‍റെ പ്രസിഡന്‍റും കേരള നദ്‍വത്തുല്‍ മുജാഹിദീന്‍റെ റോള്‍ മോഡലുമായ മൗലാനാ അസ്ഹറലി ഇമാം പറഞ്ഞത് ആ വിധി സ്വാഗതാര്‍ഹമാണെന്നും അന്തസ്സുള്ള വിധിയാണെന്നുമായിരുന്നു. പത്താം സമ്മേളനം കൊണ്ട് മുജാഹിദ് പ്രസ്ഥാനം എന്തു നേടിയെന്നും നാസര്‍ ഫൈസി ചോദിച്ചു. മുജാഹിദ് സമ്മേളനം ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ആദര്‍ശ സമ്മേളനം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!