KSDLIVENEWS

Real news for everyone

കോഴിക്കോടും തൃശ്ശൂരും ഉള്‍പ്പടെ 10 നഗരങ്ങളില്‍ക്കൂടി ജിയോ 5ജി എത്തി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

SHARE THIS ON

രാജ്യത്ത് പത്തിടങ്ങളില്‍ കൂടി ട്രൂ 5ജി പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ആഗ്ര, കാണ്‍പുര്‍, മീററ്റ്, പ്രയാഗ്‌രാജ്, തിരുപ്പതി, നെല്ലോര്‍, കോഴിക്കോട്, തൃശ്ശൂര്‍, അഹമ്മദാബാദ്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാകും.

ഈ സ്ഥലങ്ങളിലെ ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചെലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ അനുഭവിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കും. 4ജി നെറ്റ്വര്‍ക്കിനെ ആശ്രയിക്കാത്ത സ്റ്റാന്‍ഡലോണ്‍ 5ജി നെറ്റ്വര്‍ക്കാണ് ജിയോയുടേത്.


നാല് സംസ്ഥാനങ്ങളിലെ 10 നഗരങ്ങളില്‍ ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാക്കാനായതില്‍ അഭിമാനമുണ്ടെന്ന് ജിയോ വക്താവ് അറിയിച്ചു. രാജ്യത്ത് 72 നഗരങ്ങളിലാണ് ഇപ്പോള്‍ ജിയോയുടെ 5ജി സേവനങ്ങള്‍ ലഭിക്കുന്നത്.

5ജി യില്‍ ശ്രദ്ധേക്കേണ്ടത് എന്തെല്ലാം?

ജിയോ 5ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം.

കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്വര്‍ക്ക് സ്ലൈസിംഗ് എന്നീ സേവനങ്ങള്‍ സ്റ്റാന്‍ഡലോണ്‍ 5ജി ഉപയോഗിച്ച് ജിയോയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!