വസ്ത്രങ്ങൾക്കുൾപ്പെടെ തീയിട്ട് പിതാവ്; പെൺകുട്ടിക്ക് സാന്ത്വനമേകി പൊലീസ്

തൃക്കരിപ്പൂർ ∙ മദ്യപാനിയായ പിതാവ് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അഗ്നിക്കിരയാക്കിയതോടെ കരഞ്ഞുകൊണ്ടു പൊലീസിന്റെ സഹായം തേടി പെൺകുട്ടി. വസ്ത്രങ്ങളുമായെത്തി പെൺകുട്ടിക്കു സാന്ത്വനം പകർന്ന പൊലീസ് പിതാവിനെതിരെ നിയമനടപടി ആരംഭിച്ചു.പടന്ന പഞ്ചായത്തിൽ താമസിക്കുന്ന കുടുംബത്തിലെ ഹയർസെക്കൻഡറി വിദ്യാർഥിനിയാണ് താനും അമ്മയും നേരിടുന്ന ദുരിതം ചന്തേര പൊലീസിനെ അറിയിച്ചത്. ജനമൈത്രി പൊലീസ് നൽകിയ കാർഡിൽ നിന്നു നമ്പർ കണ്ടെത്തി പെൺകുട്ടി പൊലീസ് സ്റ്റേഷനിലേക്കു ഫോണിൽ വിളിക്കുകയായിരുന്നു.
മദ്യലഹരിയിൽ പിതാവ് വീട്ടിലെ പലതും കത്തിച്ചുവെന്നു നിലവിളിച്ചു കൊണ്ടു പെൺകുട്ടി പറഞ്ഞു. ജിഡി ചാർജ് ഡ്യൂട്ടിയിലായിരുന്ന സിപിഒ, സിഐ: പി.നാരായണനും എസ്ഐ: എം.വി.ശ്രീദാസിനും വിവരം കൈമാറി. ഉടൻ തന്നെ 9 ഉടുപ്പുകളുമായി എസ്ഐ: ശ്രീദാസിന്റെ നേതൃത്വത്തിൽ എസ്ഐ: മനോജ്, എസ്‌സിപി: എം.രതീഷ്, ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ പി.പി.സുധീഷ്, ഒ.സുരേഷ് ബാബു എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി കുട്ടിക്കു കൈമാറി

