KSDLIVENEWS

Real news for everyone

കാർ 60 അടി താഴെ വീടിന്റെ മേൽക്കൂരക്കു മുകളിൽ പതിച്ചു; ഒഴിവായത് വൻ ദുരന്തം

SHARE THIS ON

ബദിയടുക്ക: ബദിയടുക്കയിൽ കാർ 60 അടി താഴെ വീടിന്റെ മേൽക്കൂരക്കു മുകളിൽ വീണു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കർമംതോടി സ്വദേശിയും പെർള കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥൻ ഉദയൻ ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ 7.30നാണ് ബദിയടുക്ക പുത്തൂർ റോഡ് കെടിഞ്ചി വളവിലാണ് സംഭവം. കുഞ്ഞപ്പ നായക് (75), ഭാര്യ സുശീല (72) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.


കാർ വീടിനു മുകളിൽ വീഴുന്ന ശബ്ദം കേട്ട് ഇരുവരും പുറത്തേക്ക്് ഓടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയവരാണ് കാറിന്റെ അകത്ത് കുടുങ്ങിയ ഉദയനെ പുറത്തെടുത്തത്. ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്ന് പറയുന്നു. കെടിഞ്ചി വളവിൽ നേരത്തെയും വാഹനാപകടം നടന്നിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഭിത്തിയോ സൂചന ബോർഡോ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!