KSDLIVENEWS

Real news for everyone

മലപ്പുറത്ത് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

SHARE THIS ON

മലപ്പുറം ∙ കുടുംബ കോടതിക്ക് സമീപം ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മേലാറ്റൂര്‍ സ്വദേശി മൻസൂർ അലിയെ ആണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ കോടതിയില്‍ ഹാജരായി കൗണ്‍സിലിങ്ങിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് മേലാറ്റൂർ സ്വദേശിയായ റുബീനയെ ഭർത്താവ് മൻസൂർ അലി ആക്രമിച്ചത്. കുപ്പിയില്‍ കൊണ്ടു വന്ന പെട്രോള്‍ റുബീനയുടെ ദേഹത്തൊഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം.

17 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. മൻസൂര്‍ അലിയും റുബീനയും തമ്മില്‍ കുടുംബപ്രശ്നങ്ങളും കോടതിയില്‍ കേസുകളും തുടരുകയാണ്. കുറച്ചു മാസമായി റുബീന സ്വന്തം വീട്ടിലാണ് താമസം. നേരത്തെയും പലവട്ടം വധശ്രമം ഉണ്ടായെന്ന് റുബീന പറയുന്നു. പിടിയിലായ മൻസൂര്‍ അലിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!