KSDLIVENEWS

Real news for everyone

നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍: നിക്ഷേപ രേഖകള്‍ പിടിച്ചെടുത്തു

SHARE THIS ON

തൃശൂരിലെ നിക്ഷേപത്തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. തൃശൂര്‍ വെളുത്തൂര്‍ സ്വദേശിയായ സതീഷ് ആണ് അറസ്റ്റിലായത്. റാണ ഒളിപ്പിച്ച നിക്ഷേപ ഇടപാടുകളുടെ രേഖകള്‍ സതീഷിന്റെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രവീണ്‍ റാണയുടെ സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേഷന്‍ മേധാവിയായിരുന്നു വെളുത്തൂര്‍ സതീഷ്. ഇടപാടുകാരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ മുന്നില്‍ നിന്ന വ്യക്തി. റാണയുടെ വിശ്വസ്തന്‍. നിക്ഷേപകരുടെ രേഖകള്‍ പൊലീസ് റെയ്ഡില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിച്ചത് സതീഷായിരുന്നു.


തൃശൂര്‍ പാലാഴിയിലെ വാടകവീട്ടിലായിരുന്നു ഈ രേഖകള്‍ ഒളിപ്പിച്ചിരുന്നത്. ഇവിടെതന്നെ, രഹസ്യമായി താമസിക്കുകയായിരുന്നു സതീഷ്. കോലഴി സ്വദേശിയായ നിക്ഷേപകന്റെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ്, സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിയ്യൂര്‍ എസ്.ഐ: കെ.സി.ബൈജുവും സംഘവുമാണ് പാലാഴിയിലെ വീട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്. റാണയുടെ കൂട്ടാളികളെല്ലാം ഒളിവിലാണ്. നിക്ഷേപതട്ടിപ്പിന് കൂട്ടുനിന്നവരേയും പൊലീസ് പ്രതികളാക്കിയിട്ടുണ്ട്. അതേസമയം, റാണയാകട്ടെ പൊലീസിനെ കബളിപ്പിച്ച് ഓട്ടം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!