ദശാബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകൾ നിറഞ്ഞുകവിയുന്നു; പഠാനെക്കുറിച്ച് പ്രധാനമന്ത്രി

ലൈബ്രറി ആയിരംകോടി എന്ന മാന്ത്രികസംഖ്യയിലേക്ക് അടുക്കുകയാണ് ഷാരൂഖ് ഖാൻ നായകനായ പഠാന്റെ ബോക്സോഫീസ് കളക്ഷൻ. പ്രതിഷേധങ്ങളും ബഹിഷ്കരണാഹ്വാനങ്ങളുമെല്ലാം നിഷ്പ്രഭമാക്കിയാണ് പഠാന്റെ കുതിപ്പ്. ചിത്രത്തേക്കുറിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ ഒരു പരാമർശമാണ് പഠാനേക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രി പഠാനേക്കുറിച്ചും പരാമർശിച്ചത്. ദശാബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകൾ നിറഞ്ഞുകവിയുകയാണ് എന്നാണ് പ്രധാനമന്ത്രി സഭയിൽ പറഞ്ഞത്. കശ്മീരിലെ മാറുന്ന സാഹചര്യങ്ങളേക്കുറിച്ച് പറയുന്നതിനിടെയാണ് ഷാരൂഖ് ചിത്രത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകൾ. നരേന്ദ്ര മോദിയുടെ വാക്കുകൾ ഷാരൂഖ് ആരാധകർ ഏറ്റെടുക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഈ ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഷാരൂഖ് ആരാധക ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയാണ്

