KSDLIVENEWS

Real news for everyone

ത്രിപുരയിൽ പോളിങ് തുടങ്ങി: ഭരണം പിടിക്കാന്‍ കോണ്‍.–സിപിഎം സഖ്യം; തുടര്‍ച്ചയ്ക്ക് ബിജെപി

SHARE THIS ON

അഗർത്തല ∙ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനു തുടക്കം. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലു വരെ നീളും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിയെ, സിപിഎമ്മും കോൺഗ്രസും കൈകോർത്താണ് നേരിടുന്നത്. പുതിയ ഗോത്ര പാർട്ടിയായ തിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു. 60 നിയമസഭാ മണ്ഡലങ്ങളിലായി 3,328 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 1,100 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 28 അതീവ പ്രശ്നബാധിത ബൂത്തുകളും. രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത കാവൽ ഒരുക്കി. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!