KSDLIVENEWS

Real news for everyone

പൊട്ടിത്തെറിച്ച് ഇന്ധനടാങ്കുകള്‍, കത്തിയമര്‍ന്നത് 300-ലധികം വാഹനങ്ങള്‍; യുദ്ധഭൂമിപോലെ വെള്ളാരംപാറ

SHARE THIS ON

“തളിപ്പറമ്പ്: സംസ്ഥാനപാതയോരത്ത് കുറുമാത്തൂര്‍ വെള്ളാരംപാറയിലെ പോലീസ് യാര്‍ഡില്‍ സൂക്ഷിച്ച മുന്നൂറില്‍പ്പരം വാഹനങ്ങള്‍ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപടര്‍ന്നത്. ലോറി, ജെ.സി.ബി, കാര്‍, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പ്, മയ്യില്‍, ശ്രീകണ്ഠപുരം, പയ്യന്നൂര്‍, വളപട്ടണം, പഴയങ്ങാടി, പരിയാരം പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളില്‍പ്പെട്ട വാഹനങ്ങളാണ് യാര്‍ഡില്‍ സൂക്ഷിച്ചത്. തൊണ്ടിമുതലായ വാഹനങ്ങളും ഇതിലുണ്ട്. സമീപത്തെ പറമ്പില്‍നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. സ്ഥലത്തുണ്ടായിരുന്ന ഹോംഗാര്‍ഡ് ഉടന്‍ പോലീസ് സ്റ്റേഷനിലും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. ഉച്ചവെയിലും കാറ്റും തീ ആളിപ്പടരാന്‍ കാരണമായി. യാര്‍ഡിന് സമീപത്തെ സ്വകാര്യവ്യക്തികളുടെ പറമ്പിലും തീ പടര്‍ന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!