ആത്മീയ കാര്യങ്ങൾ പറഞ്ഞ് അടുപ്പത്തിലായി, നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി പീഡനം;മുൻ വൈദികൻ അറസ്റ്റിൽ

കൊച്ചി: നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ തുടർച്ചയായി പീഡിപ്പിച്ച മുൻ വൈദികൻ അറസ്റ്റിൽ. കൊല്ലം ആദിച്ചനല്ലൂർ പനവിള പുത്തൻവീട്ടിൽ സജി തോമസിനെ (43) യാണ് സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മാർത്തോമാ സഭാംഗമായ അച്ചനെ സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയതാണ്. 2021-മുതൽ സസ്പെൻഷനിലുമായിരുന്നു. ആത്മീയ കാര്യങ്ങൾ പറഞ്ഞ് യുവതിയുമായി പരിചയത്തിലായ പ്രതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അവർ അറിയാതെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തു. പിന്നീട് പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു. ഇനി വരില്ല എന്ന് പറഞ്ഞ പരാതിക്കാരിയെ നഗ്ന ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇതേത്തുടർന്നാണ് കൊച്ചി സ്വദേശിനി പരാതി കൊടുത്തത്. പരാതിയെക്കുറിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്

