KSDLIVENEWS

Real news for everyone

ആകാശും കൂട്ടരുമല്ല സിപിഎമ്മിന്റെ മുഖം; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമം- പി. ജയരാജന്‍

SHARE THIS ON

കണ്ണൂര്‍: തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശും കൂട്ടരുമല്ലെന്ന് പി. ജയരാജന്‍. തില്ലങ്കേരിയിലെ ഓരോ പാര്‍ട്ടി മെമ്പറുമാണ് ഇവിടത്തെ പാര്‍ട്ടിയുടെ മുഖം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. തില്ലങ്കേരിയില്‍ സംഘടിപ്പിച്ച സി.പി.എം. വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകാശാണ് തില്ലങ്കേരിയുടെ രാഷ്ട്രീയ മുഖമെന്നു പറയുന്നത് മാധ്യമങ്ങളാണ്. രാഷ്ട്രീയ പൈതൃകമുള്ള നേതൃത്വമാണ് തില്ലങ്കേരിയിലേത്. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതിനെ നേരിടാന്‍ കരുത്തുള്ള നേതൃത്വമാണ് തില്ലങ്കേരിയിലുള്ളത്. കമ്യൂണിസ്റ്റുകാരെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു. അതേസമയം പരിപാടിയില്‍ ആകാശ് തില്ലങ്കേരിയെ പേരെടുത്ത് പറഞ്ഞുതന്നെ സി.പി.എം. പ്രാദേശിക നേതൃത്വം തള്ളിപ്പറഞ്ഞു. തില്ലങ്കേരിക്ക് പുറത്ത് പാര്‍ട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലുമുണ്ടെങ്കില്‍ ആകാശ് പറയണം. അങ്ങനെയെങ്കില്‍ നാട്ടുകാരോട് മാപ്പുചോദിക്കും. നാട്ടില്‍ കലാപം നടത്താന്‍ ശ്രമിക്കുന്നുവെന്നും ലോക്കല്‍ സെക്രട്ടറി ഷാജി വിമര്‍ശിച്ചു. പി. ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, ആകാശിന്റെ പിതാവ് രവീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!