KSDLIVENEWS

Real news for everyone

മദ്യം നൽകി പീഡനം; നഴ്സിങ് വിദ്യാർഥിനി കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയായി

SHARE THIS ON

“കോഴിക്കോട് ∙ എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ചതിനു വിദ്യാഥികളായ 2 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു. കഴിഞ്ഞ 18ന് രാത്രി മിനി ബൈപ്പാസിനു സമീപം ആൺകുട്ടികൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയത്. മദ്യപിച്ച 2 പേരും കുട്ടിക്കും മദ്യം നൽകുകയായിരുന്നുവെന്നാണ് പരാതി. പ്രതികളിൽ ഒരാൾ കോഴിക്കോട്ടം രണ്ടാമത്തെയാൾ എറണാകുളത്തും പഠിക്കുകയാണ്. അബോധാവസ്ഥയിലായ വിദ്യാർഥിനി രാവിലെ ബോധം വന്നശേഷം സുഹൃത്തിനെ വിളിച്ചു വരുത്തി ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. നഴ്സിങ് കോളജിലെത്തിയ കുട്ടിയിൽ മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് സ്ഥാപന അധികൃതർ കൗൺസലിങ് നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം ഇന്നലെ കസബ സ്റ്റേഷനിലെത്തി വിദ്യാർഥിനി മൊഴി നൽകുകയായിരുന്നു. പ്രതികളെ കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിനു കൈമാറിയിട്ടുണ്ട്. ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ കൃത്യമായ വിശദാംശങ്ങളും ലഭ്യമായിട്ടുണ്ട്. ഇതുവച്ചാണു പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!