KSDLIVENEWS

Real news for everyone

ദീപിക പദുക്കോണ്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ആഗോള ബ്ലാന്‍ഡ് അംബാസഡര്‍

SHARE THIS ON

ദോഖതഹ: ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആഗോള ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച്‌ ഖത്തര്‍ എയര്‍വേയ്‌സ്. ദീപികയുമായി സഹകരിച്ച്‌ പുതിയ ബ്രാന്‍ഡ് കാംപയിനിനും കമ്ബനി തുടക്കമിട്ടിരിക്കുകയാണ്. ്തര്‍ എയര്‍വേയ്‌സും ദീപികയുമാണ് വിവരം പുറത്തുവിട്ടത്. ലോകോത്തര ക്യുസ്യൂട്ട്, ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായ ‘ദ ഓര്‍ച്ചാര്‍ഡ്’ അടക്കമുള്ള പുത്തന്‍ അനുഭവങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് അവതരിപ്പിക്കാനിരിക്കുന്നത്. വിമാന കമ്ബനിക്കൊപ്പമുള്ള ദീപികയുടെ യാത്രയുമായി ബന്ധപ്പെട്ട് Ain’t Nobody എന്ന പേരിലുള്ള ട്രാക്കും പുറത്തിറക്കിയിട്ടുണ്ട്. 2022ലെ ‘എയര്‍ലൈന്‍ ഓഫ് ദ ഇയര്‍’ ആയി ഖത്തര്‍ എയര്‍വേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 മുതല്‍ തുടര്‍ച്ചയായി ഒന്‍പത് തവണയാണ് ഈ അംഗീകാരം കമ്ബനിയെ തേടിയെത്തിയത്. നിരന്തരം മികച്ച അനുഭവങ്ങള്‍ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സെന്ന് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബക്ര്‍ പറഞ്ഞു. ചാരുതയും സൗകുമാര്യതയും ഒരുമിച്ചുകൊണ്ടുവരികയാണ് ഈ സഹകരണം. ആകാശത്തും ഭൂമിയിലും ഖത്തര്‍ എയര്‍വേയ്‌സ് എങ്ങനെയാണ് ഉപഭോക്താക്കള്‍ക്ക് മുന്തിയ അനുഭവങ്ങള്‍ പകരുന്നതെന്ന് ദീപിക മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ആഗോള ആകര്‍ഷണവും വ്യക്തിപ്രഭാവവും നോക്കുമ്ബോള്‍ ദീപിക കൃത്യമായ തിരഞ്ഞെടുപ്പാണ്. അവരെ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അക്ബര്‍ അല്‍ ബക്ര്‍ കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ എയര്‍വേയ്‌സിനു പുറമെ അന്താരാഷ്ട്ര ആഡംബര ഫാഷന്‍ ബ്രാന്‍ഡുകളായ ലൂയി വിറ്റണ്‍, അഡിഡാസ്, ലിവൈസ് എന്നിവയുടെയും ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറാണ് ദീപിക. മിഡിലീസ്റ്റിലടക്കം അന്താരാഷ്ട്രതലത്തില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണവര്‍. 2022 ഡിസംബര്‍ 18നു നടന്ന അര്‍ജന്റീന-ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഫൈനലില്‍ കിരീടം അനാച്ഛാദനം ചെയ്തത് ദീപികയായിരുന്നു. Summary: Qatar Airways announces Bollywood star Deepika Padukone as its Global Brand Ambassador

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!