KSDLIVENEWS

Real news for everyone

ഇ 20 പെട്രോള്‍ സുരക്ഷിതം എന്നാവര്‍ത്തിച്ച് കേന്ദ്രം: നിര്‍ദേശിച്ച പ്രകാരം ഉപയോഗിച്ചാല്‍ സുരക്ഷിതമെന്ന് സുരേഷ് ഗോപി

SHARE THIS ON

ഇ 20 പെട്രോള്‍ സുരക്ഷിതം എന്നാവര്‍ത്തിച്ച് കേന്ദ്രം. ശാസ്ത്രീയമായ പഠനം നടത്തിയ ശേഷമാണ് അവതരിപ്പിച്ചത്. ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് മറുപടി നൽകിയത്. വാഹന നിര്‍മാതാക്കള്‍, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോ., എണ്ണക്കമ്പനികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ലാബിലും ഫീല്‍ഡിലും പരിശോധനയും നടത്തി. നിര്‍ദേശിച്ച പ്രകാരം ഉപയോഗിച്ചാല്‍ സുരക്ഷിതമാണ് എന്നാണ് കണ്ടെത്തിയത്.

നിതി ആയോഗ്, വാഹന നിർമാതാക്കൾ, എആർഎഐ തുടങ്ങിയവരുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 സുരക്ഷിതമാണെന്നു തെളിഞ്ഞിട്ടുണ്ടെന്ന് സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു.പഴയ വാഹനങ്ങളിൽ ഈ ഇന്ധനം ഉപയോഗിക്കുന്നതു മൂലം തകരാറുകളോ ശേഷിയിൽ കാര്യമായ വ്യത്യാസമോ ഉണ്ടാകുന്നില്ലെന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കുന്നതുവഴി ഏതെങ്കിലും വാഹനത്തിന്റെ എൻജിൻ തകരാറിലായതായി ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്കും നിർമാതാക്കൾ വാറന്റി നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനങ്ങളിൽ ഇ20 പെട്രോൾ സുരക്ഷിതം എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹനത്തിന്റെ എൻജിന്റെ പ്രവർത്തനത്തെയോ കാര്യക്ഷമതയെയോ ദോഷകരമായി ബാധിക്കില്ലെന്ന് മന്ത്രി. വിദഗ്ധ സമിതികളുടെ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് ഇ20 അവതരിപ്പിച്ചതെന്നും എ എ റഹീം എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!