KSDLIVENEWS

Real news for everyone

ഹെലികോപ്റ്റര്‍ അപകടം: 2 പൈലറ്റുമാരും കൊല്ലപ്പെട്ടെന്ന് സൈന്യം

SHARE THIS ON

അരുണാചല്‍ പ്രദേഷ് : അരുണാചല്‍ പ്രദേശില്‍ കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഹെലികോപ്ടറിലെ പൈലറ്റുമാരായിരുന്ന ലഫ്റ്റനന്‍റ് കേണല്‍, മേജര്‍ റാങ്കുകളിലുള്ള ഓഫീസര്‍മാരാണ് കൊല്ലപ്പെട്ടത്. മന്‍ഡാല മലനിരകള്‍ക്ക് സമീപം രാവിലെ 9.15ഓടെയാണ് ഹെലികോപ്ടര്‍ കാണാതായത്.  അവശിഷ്ടങ്ങള്‍ മലനിരകളില്‍ കണ്ടെത്തിയതോടെ അപകടം സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്ന് സൈന്യം നടത്തിയ ദീര്‍ഘമായ തെരച്ചിലില്‍ രണ്ട് പൈലറ്റുമാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!