അന്താരാഷ്ട്ര കൊടും ഭീകര സംഘടനയില്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പാര്‍ട്ടിയും

കോഴിക്കോട് | ആഗോള തലത്തിലെ 20 കൊടും ഭീകര സംഘടനകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മാവോയിസ്റ്റ് സംഘടനയും. അന്താരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഇക്കണോമിക്സ് ആന്റ് പീസ് ആണു പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയില്‍ 12 ാം സ്ഥാനത്തുള്ള പേരി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നു മാത്രമായിരുന്നു ആദ്യം രേഖപ്പെടുത്തിയത്. ഇതു വാര്‍ത്തയായതിനു പിന്നാലെയാണ് സി പി ഐ(മാവോയ്സ്റ്റ്) എന്നതു തെറ്റായി അച്ചടിച്ചതാണെന്നു ഏജന്‍സി തിരുത്തിയത്. വെബ്സൈറ്റില്‍ നിന്ന് പഴയ റിപ്പോര്‍ട്ട് നീക്കി പുതിയത് പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2022 ലെ ആഗോള ഭീകര പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്ത് തയ്യാറാക്കിയതായിരുന്നു റിപ്പോര്‍ട്ട്. ലോകസമാധാനത്തിനും സാമ്പത്തിക നിലനില്‍പ്പിനും വെല്ലുവിളി ഉയര്‍ത്തുന്ന സംഘടനകളെ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. പട്ടികയില്‍ 12ാം സ്ഥാനത്തുള്ള മാവോയിസ്റ്റ് സംഘടന 2022 ല്‍ 61 ആക്രമണങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 39 പേര് ഇതുമൂലം കൊല്ലപ്പെട്ടു, 30 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു”

