KSDLIVENEWS

Real news for everyone

എം പി സ്ഥാനം പുനഃസ്ഥാപിക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് മുഹമ്മദ് ഫൈസൽ

SHARE THIS ON

ദില്ലി : എം പി സ്ഥാനം പുനഃസ്ഥാപിക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ച് മുഹമ്മദ് ഫൈസൽ. ലോക്സഭാ സെക്രട്ടറിയേറ്റിനെ എതിർകക്ഷിയാക്കി കോടതിയലക്ഷ്യ ഹർജി സമർപിച്ചു. അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം പുനസ്ഥാപിച്ചില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. രണ്ട് പ്രധാനപ്പെട്ട ലോക്സഭ സെക്ഷനുകൾ ഇതുവഴി നഷ്ടമായെന്നും ഫൈസൽ പറയുന്നുതിങ്കളാഴ്ച്ച ഹർജി ചീഫ് ജസ്റ്റിസിന് മുന്നിൽ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്ങ് വി പരാമർശിക്കും. അഭിഭാഷകൻ കെ ആർ ശശി പ്രഭുവാണ് ഹർജി ഫയൽ ചെയ്തത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!