KSDLIVENEWS

Real news for everyone

രാഹുൽ ഗാന്ധി സൂറത്തിലെത്തി അപ്പീൽ നൽകി; ജാമ്യം നീട്ടി കോടതി, കേസ് ഏപ്രിൽ 13ലേക്ക് മാറ്റി

SHARE THIS ON

ന്യൂഡൽഹി :അപകീർത്തി കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തി അപ്പീൽ നൽകി. ശിക്ഷയും കുറ്റവും മരവിപ്പിക്കാൻ അപേക്ഷകളും സമർപ്പിച്ചു. ഇതിനു പിന്നാലെ സൂറത്ത് സെഷൻസ് കോടതി രാഹുലിന്റെ ജാമ്യ കാലാവധി നീട്ടി. കേസ് ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി. രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഏപ്രിൽ 10നകം പ്രതികരണം അറിയിക്കാൻ പരാതിക്കാരനോടും കോടതി നിർദ്ദേശിച്ചു. ഇനി ഏപ്രിൽ 13ന് ഹർജി പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി രാഹുലിന് നിർദ്ദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!