പിടി വിടാതെ കോവിഡ് ;
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി അറുപത്തി മൂന്ന് ലക്ഷം കടന്നു. 10,59,972 പേർക്ക് മരണവും സംഭവിച്ചു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി അറുപത്തി മൂന്ന് ലക്ഷം കടന്നു. ഇതുവരെ 3,6380,873 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. 10,59,972 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 2,7395,785 ആയി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ എഴുപത്തിയേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,16760 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല്‍പത്തിയൊമ്ബത് ലക്ഷം പിന്നിട്ടു.
രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 67,57131 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 72,049 പേര്‍ കൊവിഡ് രോഗികളായി. ഇന്നലെ 986 പേരാണ് കൊവിഡ് മൂലം മരിച്ചത്.ഇതോടെ ആകെ മരണം 1,04555 ആയി. 9,07883 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കര്‍ണാടകത്തില്‍ 9,993 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, രോഗികളുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു. തമിഴ്‌നാട്ടില്‍ 5,017 പേര്‍ക്കും മഹാരാഷ്ട്രയില്‍ 12,258 പേര്‍ക്കും ആന്ധ്രയില്‍ 5,795 പേര്‍ക്കും 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നുണ്ട്.

