കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുനേരെ കല്ലേറ്; അന്വേഷണം

കൊച്ചി∙ കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലേറ്. ട്രെയിൻ കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു കല്ലേറ്. ബോഗിക്കുള്ളിലാണ് കല്ല് വന്നുവീണത്. ആർക്കും പരുക്കില്ല. രാത്രി എട്ടു മണിയോടെയാണ് സംഭവം. സംഭവത്തിൽ ആർപിഎഫും പൊലീസും അന്വേഷണം ആരംഭിച്ചു. ട്രെയിൻ അട്ടിമറി സാധ്യതയില്ലെന്നാണ് സൂചന.

