ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ അന്തരിച്ചു

റാഞ്ചി| ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ബജറ്റ് സമ്മേളനത്തിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് അടുത്തുള്ള പരാസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഗിരിധിയിലെ ദുമ്രി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ജെഎംഎം എം.എല്‍.എയായിരുന്നു അദ്ദേഹം. മഹ്തോയുടെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ട്വീറ്റ് ചെയ്തു.

