KSDLIVENEWS

Real news for everyone

‘അനിൽ തെറ്റുതിരുത്തി കോൺഗ്രസിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ, കുടുംബത്തിന് വലിയ ആഘാതം’‌: അജിത് ആന്റണി

SHARE THIS ON

തിരുവനന്തപുരം:  അനിൽ ആന്റണി തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരൻ അജിത് ആന്റണി. അനിലിന്റെ ബിജെപി പ്രവേശനം കുടുംബത്തിന് വലിയ ആഘാതമായെന്നും അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘ബിജെപി ഒരു ലീഡറിനെയാണ് ചുറ്റിപ്പറ്റി നിൽക്കുന്നത്. അവർ പറയുന്നത് തന്നെ മോദി സർക്കാർ എന്നാണ്, ബിജെപി സർക്കാർ എന്ന് പോലുമല്ല. ഒരാളെ ചുറ്റിപ്പറ്റി നിൽക്കുകയാണ് എന്നതിന് അതിൽ കൂടുതൽ തെളിവ് വേണ്ടല്ലോ?’ അജിത് ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  അനിൽ തെറ്റുതിരുത്തി  കോൺഗ്രസിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ബിജെപിയിലേക്കുള്ള മാറ്റം കുടുംബത്തെ ആകെ ഞെട്ടിച്ചു. വിവരം അറിഞ്ഞതുമുതൽ പപ്പ വളരെ സങ്കടത്തിലാണ്.  അനിൽ പാർട്ടിയുമായി പിണങ്ങിനിൽക്കും എന്നെ കരുതിയുള്ളു. താൻ സജീവ കോൺഗ്രസുകാരനായി പ്രവർത്തിക്കുമെന്നും അജിത് ആന്റണി വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!