KSDLIVENEWS

Real news for everyone

പറത്തിവിട്ട നീലക്കിളിയെ വീണ്ടും കൂട്ടിലാക്കി മസ്‌ക്

SHARE THIS ON

സാന്‍ഫ്രാന്‍സിസ്‌കോ∙ ട്വിറ്ററില്‍നിന്നു പറത്തിവിട്ട നീലക്കിളിയെ തിരിച്ചുകൊണ്ടുവന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ നീലക്കിളിയെ മാറ്റി പകരം ട്രോള്‍ ചിത്രമായ ‘ഡോജ്’ ലോഗോ ആക്കി സിഇഒ ഇലോണ്‍ മസ്‌ക് നടത്തിയ പരീക്ഷണം വന്‍ചര്‍ച്ചയായിരുന്നു. ട്വിറ്ററിന്റെ വെബ് പതിപ്പില്‍ മാത്രമാണ് ലോഗോ മാറ്റിയത്. ഇന്ന് വീണ്ടും നീലക്കിളിയെ മസ്‌ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. സമ്മിശ്ര പ്രതികരണമാണ് ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ട്വിറ്ററിന്റെ മൊബൈല്‍ ആപ്പുകളിലെ ലോഗോയില്‍ മാറ്റം വരുത്തിയിരുന്നില്ല.  ഷിബ ഇനു ഇനത്തില്‍പെട്ട നായയുടെ തലയാണ് ഡോജ് എന്ന പേരില്‍ 10 വര്‍ഷത്തോളമായി ട്രോളുകളിലുള്ളത്. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികളെ പരിഹസിക്കാന്‍ 2013 ല്‍ ഈ ചിത്രം ലോഗോയാക്കി പുറത്തിറങ്ങിയ ഡോജ്കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സിയില്‍ നിന്നാണ് ഡോജ് എന്ന ട്രോള്‍ ഉണ്ടായത്. ഡോജ്‌കോയിനെ പിന്നീട് ഇലോണ്‍ മസ്‌ക് പിന്തുണച്ചു തുടങ്ങിയതോടെ അതിന്റെയും മൂല്യമുയര്‍ന്നു. ട്വിറ്റര്‍ ലോഗോ മാറ്റി പകരം ഡോജിന്റെ ചിത്രം ലോഗോ ആക്കിക്കൂടെ എന്നു കഴിഞ്ഞ മാസം ഒരാള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്യുമെന്ന് മസ്‌ക് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ലോഗോ മാറ്റത്തിലൂടെ വാക്ക് പാലിച്ചു എന്ന് മസ്‌ക് വ്യക്തമാക്കി. ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടര്‍ന്ന് ഡോജ്‌കോയിന്റെ വില കുതിച്ചുയര്‍ന്നിരുന്നു. 30 ശതമാനത്തിലധികമാണ് വില ഉയര്‍ന്നത്. ഡോജ്‌കോയിനെ മസ്‌ക് പിന്തുണച്ചു തുടങ്ങിയതു മുതല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഡോജ്‌കോയിന്റെ വിലയെ സ്വാധീനിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!