KSDLIVENEWS

Real news for everyone

സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങി; യുവാവ് മുങ്ങിമരിച്ചു

SHARE THIS ON

കോഴിക്കോട് ∙ കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുക്കബസാർ അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ദീന്‍ (29) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ കമറുദ്ദീന്‍ പെട്ടെന്നു കടലില്‍ മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടന്‍ തിരച്ചില്‍ നടത്തി കമറുദ്ദീനെ കണ്ടെത്തി ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സഫീന. മകള്‍: നഷ. സുഹറാബിയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ദീന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!