KSDLIVENEWS

Real news for everyone

ഉംറ നിർവഹിച്ച് റൂമിൽ തിരിച്ചെത്തിയ ബാലൻ മക്കയിൽ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു

SHARE THIS ON

മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കാരശശ്ശേരി കക്കാട് സ്വദേശി മുക്കോന്തൊടി നാസർ മകൻ അബ്ദുൽ റഹ്മാൻ (8 വയസ്സ് ) എന്ന കുട്ടി മക്കയിൽ വെച്ച് മരണപ്പെട്ടു . ഇന്ന് മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി കഴിഞ് ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെയാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത് . ഉമ്മയും ഉപ്പയും സഹോദരനും സഹോദരിമാരും കൂടെയുണ്ട് . മൃദദേഹം ഇപ്പോൾ മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കും .

അല്ലാഹു പൊന്നു മോന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ . പിഞ്ചോമനയുടെ വേർപാടിൽ വേദനിച്ച് കഴിയുന്ന മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കുടുംബത്തിനും നാഥൻ ക്ഷമയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ..!

ആമീൻ 🤲🤲

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!