KSDLIVENEWS

Real news for everyone

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണം; ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി കൊല്ലപ്പെട്ടു

SHARE THIS ON

കണ്ണൂർ ∙ രാജഗിരി വാഴക്കുണ്ടം സെവൻസിലെ കാട്ടാത്ത് എബിൻ സെബാസ്റ്റ്യൻ (21) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. രാവിലെ 6ന് രാജഗിരിയിലെ തച്ചിലേടത്ത് റോബിന്റെ കൃഷിയിടത്തിലാണ് എബിനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ചെറുപുഴയിലെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടർന്നു പരിയാരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!