റംസാനിന്റെ പുണ്യം കരസ്ഥമാക്കുക: കുമ്പോൽ തങ്ങൾ

ആരിക്കാടി: ജീവകാരുണ്യ പ്രവർത്തനം പരിശുദ്ധ ഇസ്ലാം ഏറെ പ്രാധാന്യം കൽപ്പിക്കുന്നതാനെന്നും പരിശുദ്ധ റംസാനിൽ അതിന് ഏറെ ഇരട്ടി പ്രതിഫലമാണെന്നും അത്തരത്തിൽ പരിശുദ്ധ റംസാനിനെ പ്രയോജനപ്പെടുത്തി പുണ്യം കരസ്ഥമാക്കാനാണ് ഓരോ വിശ്വാസിയും ശ്രമിക്കേണ്ടതെന്നും കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ പ്രസ്താവിച്ചു.
കുമ്പള പഞ്ചായത്ത് ഒന്നാം വാർഡ് കുമ്പോൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന റംസാൻ റിലീഫിന്റെ വിതരണോത്ഘാടനം നിർവഹിച്ചു സംസാരിക്കു കയായിരുന്നു തങ്ങൾ.
ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യൂസഫ് ഉളുവാർ,ട്രഷറർ ഗഫൂർ എരിയാൽ, ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗങ്ങളായ അഷ്‌റഫ് കർള, ബി എ റഹ്‌മാൻ ആരിക്കാടി, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുമ്പോൽ, ശാഖാ മുസ്ലിം ലീഗ് ഭാരവാഹികളായ ജമാൽ പോക്കർ, കെ എം അസീസ്, എസ് അബ്ദുൽ ഖാദർ, അഷ്‌റഫ് സിറാങ്, ആർ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് പുജൂർ സംബന്ധിച്ചു.

