KSDLIVENEWS

Real news for everyone

അതീഖ് അഹമ്മദിന്റെ കൊലപാതകം; മൂന്ന് പേര്‍‌ അറസ്റ്റില്‍

SHARE THIS ON

ലഖ്നൗ: ഉമേഷ് പാല്‍ കൊലപാതകക്കേസിലെ പ്രതി സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹ്മദിനേയും വെടിവച്ച്‌ കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പ്രയാഗ് രാജിലെ ആശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇരുവര്‍ക്കും നടുറോഡില്‍ വച്ച്‌ വെടിയറ്റത്.

ആശുപത്രിയുടെ പരിസരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. പൊലീസ് കൂടെയുണ്ടായിരിക്കെ പുറത്തുനിന്നെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ വച്ചു ഇരുവരും മരിച്ചു. പൊലീസിനൊപ്പം നടന്നുവരവെ ഇരുവരും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്ബോഴായിരുന്നു വെടിയേറ്റത്.

പൊലീസിനൊപ്പം നടന്നുവരവെ ഇരുവരും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്ബോഴായിരുന്നു വെടിയേറ്റത്. പോയിന്റ് ബ്ലാങ്കിലായിരുന്നു വെടിവച്ചത്. തുടര്‍ന്ന് നിലച്ചുവീണെങ്കിലും മരിക്കുംവരെ വെടിവെപ്പ് തുടര്‍ന്നു. സംഭവ സ്ഥലത്തു തന്നെ വച്ചു ഇരുവരും മരിച്ചു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ഇരുവരുടേയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തേക്കെടുക്കുകയെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച മകന്‍ ആസാദിനേയും സഹായിയേയും പൊലീസ് വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ആണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് യു.പി പൊലീസ് വാദം. ഇതിനെതിരെ യു.പിയില്‍ വന്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് പിതാവും പിതൃസഹോദരനും കൊല്ലപ്പെടുന്നത്.

സംഭവത്തില്‍ ഇതിനോടകം യു.പിയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മകന്റെ കൊലപാതകത്തിനു പിന്നാലെ, തന്നേയും അനുയായികളേയും കൊലപ്പെടുത്തനുള്ള പദ്ധതികള്‍ പൊലീസ് ആസൂത്രണം ചെയ്യുന്നതായി അതീഖ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സാന്നിധ്യത്തില്‍ ഇരുവരും കൊല്ലപ്പെട്ടത്. ഉമേഷ് പാലിനെ വെടിവച്ച്‌ കൊന്ന കേസിലെ പ്രതികളാണ് ഇവര്‍. 2005ല്‍ ബിഎസ്പി നിയമസഭാംഗം രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്ന ഉമേശ്പാലും രണ്ട് സുരക്ഷാഗാഡുകളും ഫെബ്രുവരി 24ന് പ്രയാഗ് രാജില്‍ വച്ച്‌ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അതീഖ് അഹമ്മദും മകനും ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മകന്‍ ആസാദും പിതാവ് അതീഖും അടക്കം നാല് പേര്‍ കൊല്ലപ്പെടുകയായിരുന്നു. മകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താനും കൊല്ലപ്പെട്ടേക്കാം എന്ന് അതീഖ് അഹമ്മദ് പറഞ്ഞിരുന്നു. ഇവര്‍ക്ക് സുരക്ഷയൊരുക്കാത്ത യു.പി പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!