KSDLIVENEWS

Real news for everyone

പോരടിക്കുന്ന പൈലറ്റ് പുറത്ത്; കര്‍ണാടകയില്‍ കോണ്‍ഗ്രസ് താരപ്രചാരക പട്ടികയില്‍ തരൂരും ചെന്നിത്തലയും

SHARE THIS ON

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടു. നാല്‍പതുപേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. രാജസ്ഥാനില്‍ അശോക് ഗഹ്ലോത്തുമായി പോര് തുടരുന്ന സച്ചിന്‍ പൈലറ്റിന്റെ അസാന്നിധ്യമാണ് പട്ടികയുടെ പ്രത്യേകത. അതേസമയം, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെട്ട ശശി തരൂര്‍ പട്ടികയില്‍ ഇടം നേടി. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തലയും പട്ടികയിലുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഭൂപേഷ് ഭാഗേലിനും സുഖ്‌വിന്ദര്‍ സിങ് സുഖുവിനും പുറമേ അശോക് ഗഹലോത്തും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പട്ടികയിലുണ്ട്. പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മുന്‍ മാനേജറും സിനിമാതാരവുമായിരുന്ന ദിവ്യ സ്പന്ദനയും നാല്‍പ്പതുപേരില്‍ ഒരാളാണ്. 2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റും സംസ്ഥാനത്തെ താരപ്രചാരുടെ പട്ടികയിലുണ്ടായിരുന്നു. ഗഹലോത്തുമായി ഉടക്കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാവുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാല്‍, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, ജയറാം രമേശ്, പി. ചിദംബരം, കനയ്യ കുമാര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രധാനികള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!