KSDLIVENEWS

Real news for everyone

കശ്മീരില്‍ സൈനിക ട്രക്കിന് നേരേയുണ്ടായത് ഭീകരാക്രമണമെന്ന് സൈന്യം; അഞ്ച് ജവാന്‍മാര്‍ക്ക് വീരമൃത്യു

SHARE THIS ON

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചില്‍ സൈനിക ട്രക്കിന് തീപിടിച്ച് അഞ്ച് സൈനികര്‍ മരിച്ചത് ഭീകരാക്രമണത്തിലെന്ന് സ്ഥിരീകരണം. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണമാണ് തീപിടിത്തത്തിന് കാരണമെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ ചികിത്സയിലാണ്. പൂഞ്ച്-ജമ്മു ദേശീയപാതയില്‍വെച്ച് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലെ സങ്കിയേറ്റിലെ സൈനിക ക്യാമ്പിലേക്കുള്ള എണ്ണയും മറ്റും കൊണ്ടുപോകുന്ന ട്രക്കിന് നേരേയാണ് ഭീകരാക്രമണമുണ്ടായത്. അജ്ഞാതരായ ഭീകരര്‍ ആദ്യം വാഹനത്തിന് നേരേ വെടിയുതിര്‍ത്തു. പിന്നാലെ ഗ്രനേഡ് എറിഞ്ഞതോടെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. പ്രദേശത്തെ ശക്തമായ മഴയും മോശം കാലാവസ്ഥയും മുതലെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് സൈന്യം വാര്‍ത്താ കുറപ്പില്‍ വ്യക്തമാക്കി. ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രദേശം വളഞ്ഞ സൈന്യം ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!