സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായിനികുതി വകുപ്പ്; വിശ്വസ്ത എംഎല്‍എയുടെ വീട്ടിലും കമ്പനിയിലും റെയ്ഡ്

ചെന്നൈ ∙ തമിഴ്നാട്ടിലെ പ്രമുഖ് റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ചെന്നൈയിൽ മാത്രം 40 ഓളം ഇടങ്ങളിലാണ് പരിശോധന. തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ എം.കെ മോഹന്റെ വീട്ടിലും ആദായനികുതി പരിശോധന നടന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വസ്തനാണ് എം.കെ മോഹൻ.
ചെന്നൈയിലെ 2 ട്രെയിനുകളിലും തിരക്ക് സ്റ്റാലിന്റെ കുടുംബത്തിന് കമ്പനിയിൽ ബെനാമി നിക്ഷേപമുണ്ടെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപണം ഉന്നയിച്ചിരുന്നു. സ്റ്റാലിന്റെ മരുമകൻ ശബരീനാഥന്റെ ഓഡിറ്ററായ ഷൺമുഖരാജ്, ബന്ധു പ്രവീൺ എന്നിവരുടെ വീട്ടിലും പരിശോധന നടത്തി. തിരുച്ചി, കോയമ്പത്തൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ‘ഡിഎംകെ ഫയൽസ്’ എന്ന പേരിൽ സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ബിജെപി അധ്യക്ഷൻ അണ്ണാമലൈ ആരോപിച്ചത്. കഴിഞ്ഞ വർഷം സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദനിധി സ്റ്റാലിനും മരുമകൻ ശബരീശനും വരവിലധികം സ്വത്ത് സമ്പാദിച്ചെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു

