KSDLIVENEWS

Real news for everyone

കർണാടക മൈസൂരുവിൽ നിന്ന് പെർമിറ്റും ടാക്സും അടക്കാതെ ബേക്കൽ കോട്ടയിലെത്തിയ ടൂറിസ്റ്റ്‌ ബസ്‌ പിടിച്ചു; 2.23 ലക്ഷം രൂപ പിഴയീടാക്കി

SHARE THIS ON

ബേക്കൽ : കർണാടക മൈസൂരുവിൽനിന്ന്‌ പെർമിറ്റും വാഹനനികുതിയും അടയ്ക്കാതെ ബേക്കൽ കോട്ടയിലെത്തിയ ബസ്‌ പിടിച്ച് 2.23 ലക്ഷം രൂപ പിഴയീടാക്കി. രേഖകളില്ലാതെ അതിർത്തി കടന്ന് ബേക്കൽ കോട്ടയിലെത്തിയ ബസാണ് മോട്ടോർവാഹനവകുപ്പ് പിടിച്ചത്‌. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.വി.ജയൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധീഷ്, ഡ്രൈവർ പ്രവീൺ എന്നിവർ പരിശോധകസംഘത്തിൽ ഉണ്ടായിരുന്നു. അന്യസംസ്ഥാന വാഹനങ്ങൾ നികുതി അടയ്ക്കാതെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് കൂടിയിട്ടുണ്ടെന്നും പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എസ്.ബിജു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!