അരിക്കൊമ്പനെ മയക്കുവെടിവെച്ചു: ദൗത്യം വിജയത്തിലേക്ക്

ചിന്നക്കനാൽ> ശാന്തൻപാറ– ചിന്നക്കനാൽ പഞ്ചായത്തുകളിലെ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വിജയത്തിലേക്ക്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ചു. അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയ അരിക്കൊമ്പനെ ദൗത്യ സംഘം മയ്ക്കുവെടിവെക്കുകയായിരുന്നു.

