തൃശ്ശൂരില്‍ കണ്ണുവെച്ച് BJP; മോദി വീണ്ടും കേരളത്തിലേക്ക്, അടുത്ത റോഡ് ഷോ തൃശ്ശൂരിലെന്ന് സൂചന

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവും അദ്ദേഹം പങ്കെടുത്ത പരിപാടികളും പ്രതീക്ഷിച്ചതിലും വലിയ വിജയമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. എറണാകുളത്തെ റോഡ് ഷോ, യുവ സംഗമം, ക്രൈസ്തവസഭാ നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്നിവയിൽ പ്രധാനമന്ത്രി പൂർണ്ണ സംതൃപ്തി പ്രകടിപ്പിച്ചെന്ന് ബി.ജെ.പി. വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ കേരളത്തിലേക്ക് വീണ്ടും സന്ദർശനത്തിനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർപരിപാടികളുടെ സൂചനകൾ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അടുത്ത റോഡ് ഷോ തൃശ്ശൂരിൽ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി നഗരത്തിന്റെ വിശദാംശങ്ങൾ അടക്കം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞെന്നാണ് റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയപ്രതീക്ഷവെക്കുന്ന പ്രധാനപ്പെട്ട മണ്ഡലമാണ് തൃശ്ശൂർ

