KSDLIVENEWS

Real news for everyone

കൊല്ലത്ത് രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് മരണം; ഒന്നര വയസുകാരിയടക്കം രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

SHARE THIS ON

കൊല്ലം: കൊല്ലം ബൈപ്പാസില്‍ മങ്ങാട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. കായംകുളം സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണന്‍. കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. ഡോക്ടറുടെ മരുമകളെയും ഒന്നര വസയുള്ള കുട്ടിയേയും ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നര വയസുകാരി വെന്റിലേറ്ററിലാണ്. ഹോമിയോപ്പതി ഡോക്ടറായ മിനി നെയ്യാറ്റിന്‍കരയില്‍ നടന്ന ചടങ്ങില്‍വച്ച് അവാര്‍ഡ് വാങ്ങി കായംകുളത്തേക്ക് മടങ്ങവെയാണ് അവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മങ്ങാട് നടന്ന മറ്റൊരു അപകടത്തില്‍ കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനും മരിച്ചു. കളക്ടറുടെ ഓഫീസിലെ ജൂനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ രഞ്ജിത്താണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ബൈക്ക് മറിഞ്ഞാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!