KSDLIVENEWS

Real news for everyone

മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കും, ബിരുദധാരികളായ യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപ; കോണ്‍ഗ്രസ് പ്രകടന പത്രിക

SHARE THIS ON

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ബിരുദധാരികളായ തൊഴില്‍രഹിതര്‍ക്ക് പ്രതിമാസം 3000 രൂപയുടെ സഹായം, സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര, എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, റദ്ദാക്കിയ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

മറ്റ് പ്രധാന വാഗ്ദാനങ്ങള്‍

*നാളികേര കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കും

*ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്‌സിഡി ലിറ്ററിന് ഏഴ് രൂപയാക്കും

*തൊഴില്‍ രഹിത വേതനം

*പി എഫ് ഐ നിരോധനം തുടരും, ബജ്‌റംഗദളിനെ നിരോധിക്കും,

*പെന്‍ഷന്‍ സ്‌കീം പുനസ്ഥാപിക്കും

*തസ്തികളിലെ ഒഴിവുകള്‍ നികത്തും

*പഞ്ചായത്തുകളില്‍ അതി വേഗ ഇന്റര്‍നെറ്റ്

*കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ

*വന്യജീവി ശല്യം ചെറുക്കാന്‍ ശാസ്ത്രീയ രീതികള്‍ക്കായി 200 കോടി രൂപ

*ക്ഷീരകാന്തി പദ്ധതിയിലൂടെ സംസ്ഥാനത്തെ പാലുല്‍ത്പാതനം ഒന്നര ലക്ഷം ലിറ്ററായി വര്‍ധിപ്പിക്കും

*15 വര്‍ഷം പൂര്‍ത്തിയാക്കിയ ആരോഗ്യ വകുപ്പിലെ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും

*പൊലീസില്‍ മൂന്നിലൊന്ന് വനിതാ നിയമനം,ഒരു ശതമാനം ട്രാന്‍സ്‌ജെന്റര്‍

*സൈബല്‍ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ ചെറുക്കാന്‍ 200 കോടി

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.


അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് എന്നിവര്‍ ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.മെയ് 10 നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മെയ് 13 നും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!