അനുപാതം കുറയുന്നു; രണ്ടാമത്തേത് പെണ്‍കുഞ്ഞെങ്കില്‍ 6000 രൂപ പദ്ധതി കേരളത്തിലും നടപ്പാക്കും

കൊച്ചി: രാജ്യത്ത് പെൺകുട്ടികളുടെ ജനനം കുറയുന്നത് പരിഹരിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതി കേരളവും നടപ്പാക്കാനൊരുങ്ങുന്നു. രണ്ടാം പ്രസവത്തിൽ പെൺകുട്ടിയാണെങ്കിൽ 6000 രൂപയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജനപ്രകാരം അമ്മയ്ക്ക് ലഭിക്കുക. പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രനിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വനിതാ ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി. കേന്ദ്ര-സംസ്ഥാന ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ, സമാനമായ മറ്റ് പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നവർ ഒഴികെയുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇന്ത്യയിൽ 1000 ആൺകുട്ടികൾക്ക് 929 പെൺകുട്ടികൾ എന്നാണ് 2019-21ൽ നടന്ന ദേശീയ കുടുംബാരോഗ്യ സർവേയിലൂടെ കേന്ദ്രം പുറത്തുവിട്ട കണക്ക്. 2015-16ൽ ഇത് ആയിരം ആൺകുട്ടികൾക്ക് 919 പെൺകുട്ടികൾ എന്നായിരുന്നു. ഇതിൽ കാര്യമായ മെച്ചപ്പെടൽ വരാത്തതിനാലാണ് പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങുന്നത്. JUST IN Just now സൂര്യനും ചന്ദ്രനും മുഖാമുഖം; അട്ടമലയിലെ അത്ഭുത കാഴ്ചകള്‍ | Local Route | Attamala 9 min ago മാന്ദ്യഭീതിയില്‍ യുഎസ്: ഇത്തവണ നിരക്ക് വര്‍ധന കാല് ശതമാനത്തിലൊതുക്കി 15 min ago ‘മുള്‍ച്ചെടിക്കൂട്ടത്തില്‍നിന്ന് സ്വാതന്ത്ര്യവയലിലേക്ക്; പുതുജീവിതത്തെ അച്ഛന് വിശേഷിപ്പിച്ചത്’ See More പുതിയ സർവേ പ്രകാരം കേരളത്തിൽ ആയിരം ആൺകുട്ടികൾക്ക് 951 പെൺകുട്ടികൾ എന്നാണ്. 2015-16 സർവേ പ്രകാരം ഇത് ആയിരം ആൺകുട്ടികൾക്ക് 1047 പെൺകുട്ടികളായിരുന്നു. കേരളമുൾപ്പടെ 11 സംസ്ഥാനങ്ങളിലാണ് പെൺകുട്ടികളുടെ ജനനനിരക്കിൽ ഇടിവുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി മാതൃവന്ദന യോജന മുൻകാല പ്രാബല്യത്തോടെയാണ് കേരളത്തിൽ നടപ്പാക്കുന്നത്. 2022 ഏപ്രിൽമുതൽ പദ്ധതിപ്രകാരം ധനസഹായത്തിന് അർഹതയുണ്ട്. 2022 ഏപ്രിൽ ഒന്നിനുശേഷം ജനിച്ച പെൺകുട്ടിയുടെ അമ്മയ്ക്ക് ധനസഹായത്തിനായി 2023 ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം. എന്നാൽ, 2023 ജൂലായ് ഒന്നുമുതൽ ധനസഹായം ലഭിക്കണമെങ്കിൽ രണ്ടാം പ്രസവത്തിലെ പെൺകുഞ്ഞിന് ഒമ്പത് മാസം തികയുന്നതിനുമുന്നേ പേര് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. അങ്കണവാടിക്കുപുറമേ http://pmmvy.nic.in എന്ന പുതിയ പോർട്ടലിൽ നേരിട്ടും രജിസ്റ്റർചെയ്യാം. പോർട്ടൽ ഇതിനായി ഉടൻ സജ്ജമാകും

