വാട്ടര്‍ മെട്രോ ഏറ്റെടുത്ത് ജനങ്ങള്‍; സര്‍വീസുകള്‍ കൂട്ടി

കൊച്ചി: സര്‍വീസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്ബോള്‍ വാട്ടര്‍ മെട്രോയെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചുവരുമ്ബോഴും അതനുസരിച്ച് ബോട്ട് ഇല്ലാത്തത് വിമര്‍ശനത്തിന് കാരണമായിരുന്നു. പീക്ക് അവറുകളില്‍ രാവിലെ എട്ട് മുതല്‍ 11 മണി വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് മണി വരെയുമാണ് സര്‍വീസുകള്‍ ഉള്ളത്. യാത്രക്കാരുടെ എണ്ണം കൂട്ടിയതോടെ വ്യാഴാഴ്ച മുതലാണ് ഈ റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടിയത്. ഇതോടെ രാവിലെ രാവിലെ 7.45 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈറ്റിലയില്‍ നിന്ന് കാക്കനാടേക്ക് 45 മിനിറ്റ് ഇടവേളയില്‍ ബോട്ട് ഉണ്ടാകും. വൈകിട്ട് 3.15 മുതല്‍ ഏഴ് വരെയും ഇതേ ഇടവേളയില്‍ ബോട്ട് ഉണ്ടാകും. കാക്കനാട് നിന്ന് ആദ്യ ബോട്ട് രാവിലെ 8.25നാകും പുറപ്പെടുക. വൈകിട്ട് 3.55 മുതല്‍ 7.40 വരെയും കാക്കനാട് നിന്ന് ബോട്ട് ഉണ്ടാകും. Story Highlights: Kochi Water Metro Increased Services In Vyttila Kakkanad Root

