KSDLIVENEWS

Real news for everyone

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം; അഗ്നിബാധ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം

SHARE THIS ON

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം. നോര്‍ത്ത് സാന്‍വിച്ച്‌ ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. മൂന്നാം നിലയില്‍ മന്ത്രി പി.രാജീവിന്റെ ഓഫീസിന് സമീപമാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കര്‍ട്ടനും സീലിങ്ങും കത്തി നശിച്ചു. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ല എന്ന് പോലീസ് അറിയിച്ചു. രാവിലെ 7.55-ഓടെയാണ് നോര്‍ത്ത് സാന്റ്‌വിച്ച് ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട പ്യൂണ്‍ സുരക്ഷാജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചെങ്കല്‍ചൂളയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു. 8.15-ഓയെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു. ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമുള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. വന്‍ സുരക്ഷയാണ് സെക്രട്ടേറിയറ്റിനു മുന്നിലൊരുക്കിയത്. തീ പൂര്‍ണമായും അണച്ച ശേഷമാണ് ജീവനക്കാരെ അകത്തു കയറ്റിയത്. മറ്റുളളവര്‍ക്ക് പ്രവേശനം അനുവദിച്ചില്ല. 2020-ലും ഇതേ ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അന്ന് ഫയലുകളും കമ്പ്യൂട്ടറുകളുമുള്‍പ്പടെ കത്തി നശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!