മദ്രസാ ഇലക്ഷൻ കുരുന്നുകള്‍ക്ക് ആവേശമായി

മുട്ടത്തൊടി: കാസര്‍കോട് റൈഞ്ചിലെ മുട്ടത്തോടി, ഹിദായത്ത് നഗർ സിറാജുൽ ഹുദാ സുന്നി മദ്രസയിൽ മദ്രസാ ലീഡർ സ്ഥാനത്തേക്ക് ഇലക്ഷന്‍ നടത്തി. അഹ്മദ് മൻസൂർ, സാഹിദ് നാസിം, ഹസൈനാർ, മുഹമ്മദ് യാസർ സ്ഥാനാര്‍ത്ഥികളായി. യഥാക്രമം തൊപ്പി, ബാഗ്, പെൻ, ബുക്ക് ചിഹ്നങ്ങളിലാണ് മത്സരിച്ചത്. വമ്പിച്ച ആവേശത്തോടെ നടന്ന മത്സരത്തില്‍ ഹസൈനാർ വൻ ഭൂരിപക്ഷത്തിൽ മദ്രസാ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞിളം കുരുന്നുകള്‍ക്ക് ഇലക്ഷന്‍ പുതിയൊരു അനുഭവമായി മാറി. സിറാജുൽ ഹുദാ സുന്നി മദ്രസാ സദർ മുഅല്ലിം മുബശ്ശിർ മിസ്ബാഹി വാവൂർ മേൽ നോട്ടം വഹിച്ചു. ഉസ്താദുമാരായ ഷംശാദ് ഹിമമി സഖാഫി നെല്ലിക്കട്ട, അഷ്റഫ് അഹ്സനി കൊടക്, അഷ്റഫ് മുസ്ലിയാർ മുട്ടത്തോടി എന്നിവര്‍ സംബന്ധിച്ചു.

