നീലേശ്വരത്ത് ട്രെയിനില്‍ വിദ്യാര്‍ഥിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്കായി പോലീസ് അന്വേഷണം

കാസര്‍കോട്: കാസര്‍കോട് ട്രെയിനില്‍ വിദ്യാര്‍ഥിയ്ക്കു നേരെ ലൈംഗികാതിക്രമം. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് ട്രെയിനിലാണ് പെണ്‍കുട്ടിക്കു നേരെ അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ നീലേശ്വരത്തുവെച്ചാണ് സംഭവം. തലശ്ശേരിയില്‍ നിന്ന് കയറിയ മധ്യവയസ്‌കനാണ് ബെംഗളൂരുവിൽ മെഡിക്കല്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമം നടത്തിയത്. പെണ്‍കുട്ടി ഇയാളുടെ ഫോട്ടോ എടുത്തതോടെ അടുത്ത സ്‌റ്റേഷനില്‍ ഇയാള്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ട്രെയിന്‍ കാസര്‍കോടെത്തിയപ്പോള്‍ പെണ്‍കുട്ടി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ നീലേശ്വരം സ്‌റ്റേഷനില്‍ എത്തി സിസിടിവി ദൃശ്യങ്ങളുള്‍ പരിശോധിച്ചു. ട്രെയിനുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകള്‍ തുടര്‍ക്കഥയാകുന്നതിനിടെ ട്രെയിനിലെ സുരക്ഷ ശക്തമാക്കണമെന്നും എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയതിനിടെയാണ് പുതിയ സംഭവം. Content Highlights: medical student faces sexual assault in moving train

