KSDLIVENEWS

Real news for everyone

എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ ഔദ്യോഗിക വസതിയില്‍ മദ്യസല്‍ക്കാരവും കൂട്ടത്തല്ലും

SHARE THIS ON

ന്യുഡല്‍ഹി: എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ ഔദ്യോഗിക വസതിയില്‍ മദ്യസല്‍ക്കാരവും കൂട്ടത്തല്ലും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ ) ഡല്‍ഹി ഘടകത്തിന്റെ യാത്രയയപ്പു സല്‍ക്കാരം കൂട്ടയടിയില്‍ കലാശിച്ചു. സ്ഥലം മാറി പോകുന്ന മനോരമ ചാനലിലെ അരുണ്‍ പോള്‍സന്‍ , വിഷ്ണു കേച്ചേരി എന്നിവര്‍ക്കു യാത്രയയപ്പു നല്‍കാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി യുടെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച മദ്യ സല്‍ക്കാരമാണ് അലങ്കോലമായത്. ചേരി തിരിഞ്ഞ് അടിയായെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. : വികസന പദ്ധതികള്‍ ഇനി വേഗത്തില്‍: സമ്ബൂര്‍ണ്ണ ഇ-ഗവേണൻസ് സംസ്ഥാനമായി കേരളം മനോരമയിലെ റിപ്പോര്‍ട്ടറുടെ ഗാനാലാപനത്തെ മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍ കളിയാക്കിയതാണ് ചേരിതിരിഞ്ഞുള്ള അടിയില്‍ കലാശിച്ചത്. മര്‍ദ്ദനമേറ്റവര്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചാണ് സ്ഥലം വിട്ടത്. സംഭവം നടക്കുമ്ബോള്‍ എം.പി – എന്‍.കെ പ്രേമചന്ദ്രന്‍ ഡല്‍ഹിയിലെ ഈ വീട്ടില്‍ ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!