സ്ത്രീകള്‍ക്കെതിരായ അതിക്രമം : പരാതി കിട്ടിയാലുടന്‍ കേസെടുക്കണം, രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

ന്യൂഡൽഹി : സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പരാതി കിട്ടിയാലുടൻ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര ത ആഭ്യന്തരമന്ത്രാലയം . പരാതിയിന്മേൽ രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം . വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണം . ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു . സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ രൂപീകരിച്ചിട്ടുള്ള നിയമങ്ങൾ ക്രോഡീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചിട്ടുള്ളത് . പീഡനശ്രമം അടക്കം സ്ത്രീകൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാൽ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം . ഇതിൽ യാതൊരു തരത്തിലുള്ള വീഴ്ചയും വരുത്താൻ പാടുള്ളതല്ല .ഏതെങ്കിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു . ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന ക തരത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം . ഇത്തരം കേസുകളിൽ അന്വേഷണത്തിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ സഹായം വേണമെങ്കിൽ , അതിനായി സജ്ജമാക്കിയ പോർട്ടൽ ( ഐടിഎസ്എസ്ഒ ) വഴി സഹായം തേടാവുന്നതാണ് . മറ്റു സംസ്ഥാന പൊലീസിന്റെ സഹായം വേണമെങ്കിൽ അതും തേടാവുന്നതാണ് . തെളിവു ശേഖരണത്തിൽ കൃത്യവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങൾ പാലിക്കണം . അന്വേഷണ് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാകരുത് . നിയമത്തിന്റെ പഴുതുകളിലൂടെ പ്രതി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായാൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം . വിവരം ലഭിച്ചാൽ 24 മണിക്കൂറിനകം ഇരകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും മെഡിക്കൽ റിപ്പോർട്ട് തേടേണ്ടതുമാണ് . സ്ത്രീകൾക്കെതിരായ അതിക്രമ പരാതികളിലെ നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് മേലധികാരികൾ ഉറപ്പുവരുത്തേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിൽ വ്യക്തമാക്കുന്നു . ഹാഥ്രസ് പീഡനവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം കടുത്ത നിലപാടുമായി രംഗത്തെത്തിയത് .

